പുതുവൈപ്പ്: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരസമിതി

മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്നായിരുന്നു സമരസമിതിയുടെ ആദ്യ തീരുമാനം
പുതുവൈപ്പ്: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരസമിതി

കൊച്ചി: പുതുവൈപ്പ് ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരായ സമരത്തില്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറെന്ന് സമരസമിതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചുവെന്ന് സമരസമിതി അറിയിച്ചു. മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്നായിരുന്നു സമരസമിതിയുടെ ആദ്യ തീരുമാനം. നാളെ തിരുവനനന്തപുരത്താണ് ചര്‍ച്ച. മുന്‍ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ ഏകപക്ഷീയ നിലപാടുകളാണ് സ്വീകരിച്ചത് എന്നും ചര്‍ച്ചയില്‍ വിശ്വാസമില്ലെന്നും പ്ലാന്റ് മാറ്റുന്നതുവരെ സമരം തുടരുമെന്നും ഇന്നലെ സമരസമിതി പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ചര്‍ച്ചയെപ്പറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് സമരസമിതിക്ക് ലഭിച്ചത്. തുടര്‍ന്ന് നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിക്കുകയായിരുന്നു.എന്നാല്‍ ആരൊക്കെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനാണ് സമിതിയുടെ തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്ന് സമര പന്തല്‍ സന്ദര്‍ശിക്കും.പൊലീസ് നടപടിക്കെതിരെ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐജി ഓഫീസിലേക്ക് ഇന്ന് എഐവൈഎഫ് മാര്‍ച്ച് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com