പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു; ഡിജിപിയുടെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

 പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു എന്നുതന്നെയായിരുന്നു ഡിജിപിയുടെയും നിലപാട്
പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു; ഡിജിപിയുടെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാമനന്തിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അത് പുറത്തുവിടാതിരുന്നതാണ്. ജാഗ്രത പാലിച്ചിരുന്നു, മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പകര്‍ച്ചപനി തടയുന്നതിനായുള്ള നടപടികള്‍ വിശദീകരിച്ചുകൊണ്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്നലെ ഡിജിപി ടി.പി സെന്‍കുമാറും പുതുവൈപ്പിലെ പൊലീസ് നടപടികളെ ന്യായീകരിച്ചിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു എന്നുതന്നെയായിരുന്നു ഡിജിപിയുടെയും നിലപാട്. അതേ നിലപാട് തന്നെയാണ് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചിരിക്കുന്നത്. 

ഹരിത കേരള മിഷന്റെ ഭാഗമായി ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും പകര്‍ച്ചപ്പനി തടയുന്നതിനായി കാര്യക്ഷമമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 27,28,29 തീയതികളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മറ്റന്നാള്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. അന്നുതന്നെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗവും വിളിക്കും.

പനി തടയുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നുള്ളകതാണ് പ്രധാനം. കൊതുകിന് വളരാനുള്ള സാഹചര്യം ഇല്ലാക്കണം. പനി മേഖലകളെ മൂന്നായി തരംതിരിക്കും.ഏറ്റവും കൂടുതല്‍ പനി ബാധിച്ച മേഖലയെ ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. മോഡറേറ്റ് റിസ്‌ക്,ലോ റിസ്‌ക് മേഖലകളിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. 

പുതിയ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മൊബൈല്‍ ക്ലീനിക്കുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളില്‍ സേവനങ്ങള്‍ ഉറപ്പാക്കും. കൂടുതല്‍ ഡോക്ടര്‍മാരെ പനി പടര്‍ന്നുപിടിച്ച മേഖലകളില്‍ വിന്യസിക്കും. ഇതിനെല്ലാം വേണ്ട തുക അടിയന്തര സഹായ ഫണ്ടായി അനുവദിക്കും. ഓരോ ജില്ലയിലും ഒരു മന്ത്രി നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തും. മണ്ഡലം അടിസ്ഥാനത്തില്‍ എംഎല്‍മാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് കണ്ടെത്തണം, പിന്നീട് ഫണ്ട് നല്‍കും. 

ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികള്‍ ഇത്തരമൊരു ഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം

മാധ്യമങ്ങള്‍ക്ക് ബോധവത്കരണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. പനിയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം. അതിനായി മാധ്യമ മേധവികളോട് പ്രത്യേകം അഭ്യര്‍ത്ഥിക്കും. ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ബോധവത്കരണങ്ങളും ഉണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ എല്ലാം ബോധവത്കരണത്തിന് ഇറങ്ങണം. കുടുംബശ്രീ,ആശ വര്‍ക്കര്‍മാര്‍,അംഗന്‍വാടി ജീവനക്കാര്‍,സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍,എന്‍സിസി ഇങ്ങനെ വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തന രംഗത്തിറങ്ങണം. അദ്ദേഹം പറഞ്ഞു. 


.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com