ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം ഇന്നുതന്നെ സ്വീകരിക്കും; ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്ന് കലക്ടര്‍

ഇന്നലെ രാത്രിയാണ് ഭൂമിയുടെ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത്  ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചത്
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം ഇന്നുതന്നെ സ്വീകരിക്കും; ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്ന് കലക്ടര്‍

കോഴിക്കോട്: ഭൂമിയുടെ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത് വില്ലേജോഫിസിന് മുന്നില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം ഇന്നുതന്നെ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍. ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. 

ഇന്നലെ രാത്രിയാണ് ഭൂമിയുടെ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത്  ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചത്. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് മരിച്ചത്. തോമസ് വില്ലേജ് ഓഫീസര്‍ക്കര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു.രണത്തിന് ഉത്തരവാദികള്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരാണെന്ന്
ബന്ധുക്കള്‍ ആരോപിച്ചിരുന്നു.വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി നല്‍കാത്തതില്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തോമസിന്റെ ഭാര്യ പറഞ്ഞു.വില്ലേജ് മാനും വില്ലേജ് അസിസ്റ്റന്റുമാണ് മരണത്തിന് കാരണമെന്ന് തോമസിന്റെ സഹോദരന്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷിക്കുമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. കലക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com