എയിംഫില്‍ സെന്ററുകളില്‍ കേന്ദ്ര സേവന വിഭാഗം പരിശോധ: ഒന്നര കോടിയുടെ നികുതി വെട്ടിപ്പ്

എയിംഫില്‍ സെന്ററുകളില്‍ കേന്ദ്ര സേവന വിഭാഗം പരിശോധ: ഒന്നര കോടിയുടെ നികുതി വെട്ടിപ്പ്

കൊച്ചി: ഏവിയേഷന്‍ രംഗത്തെ വിദ്യാഭ്യാസ സ്ഥാപനമായ എയിംഫില്‍ കേന്ദ്ര സേവന വിഭാഗം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ഒന്നര കോടി രൂപയുടെ നികുതി വെട്ടിപ്പു നടന്നതായി കണ്ടെത്തി. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തിയത്.

കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ആരംഭിച്ച പരിശോധന തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. നികുതി വെട്ടിപ്പിന്റെ കണക്കെടുപ്പ് തുടരുകയാണെന്ന് സെന്‍ട്രല്‍ എക്‌സൈസ് അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് പരിശോധന.

വിദ്യാര്‍ത്ഥികളുടെ ഫീസിന്റെ കണക്കടക്കമുള്ള രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com