സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ താരം രാകേഷ് ഏഴാച്ചേരി

കള്ളപ്പണമുന്നണികള്‍ക്കെതിരെ ബിജെപി നടത്തിയ പ്രചാരണപോസ്റ്ററിലെ രാകേഷിന്റെ മുഖമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ താരം രാകേഷ് ഏഴാച്ചേരി

കൊച്ചി: കുമ്മനടി സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുമ്പോഴാണ് കള്ളനോട്ടടിക്ക് പിടിയിലായ രാകേഷ് ഏഴാച്ചേരി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. കള്ളപ്പണമുന്നണികള്‍ക്കെതിരെ ബിജെപി നടത്തിയ പ്രചാരണപോസ്റ്ററിലെ രാകേഷിന്റെ മുഖമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പോസ്റ്ററിവും മോദി മുതല്‍ കുമ്മനം വരെ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്.

അഭിമാനിക്കൂ നമ്മുടെ നാട്ടുകാരന്റെ രാജ്യസ്‌നേഹത്തില്‍ തുടങ്ങിയ പോസ്റ്റുകള്‍ക്കുള്ള ചില മറുപടി ഇങ്ങനെയാണ് തെണ്ടിത്തരം കാണിച്ചാല്‍ ആരായാലും ശിക്ഷിക്കപ്പെടണം. രക്ഷിക്കാനും ന്യായികരിക്കാനും പാര്‍ട്ടിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ഉണ്ടാകില്ലെന്നാണ്. മറ്റുചിലര്‍ പറയുന്നത് രാകേഷ് ആര്‍ഷഫാരതത്തിന്റെ അഫിമാനം കാത്തെന്നാണ്. നോട്ടാകുമ്പോള്‍ ഒറിജനല്‍ ആണേല്‍ കമ്മട്ടം. വ്യാജാനാണേല്‍ കുമ്മട്ടം. പെരുന്നാളും ഓണവുമൊക്കെയല്ലേ വരാന്‍ പോകുന്നത് നോട്ടിന് ഒരു പക്ഷെ ക്ഷാമം അനുഭവപ്പെട്ടാലോ ? വളരെ ദീര്ഘദര്ശനോത്തോട് കൂടി തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സഹായിക്കാന്‍ സ്വമേധയാ താറുടുത്തിറങ്ങിയ ഒരു രാജ്യ സ്‌നേഹി..! ഇതൊക്കെ രാജ്യത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു കുളിര്..!! നമസ്‌തേ ഭക്ത വത്സലേ..!! എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍.

കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാനെന്നു പറഞ്ഞ് നോട്ടുനിരോധനത്തെ അനുകൂലിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കള്ളനോട്ട് അടിച്ച് വിതരണം ചെയ്തതിന് പിടിയിലായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും നോട്ടുനിരോധനത്തിലൂടെ ഇവര്‍ക്ക് തിരിച്ചടി നല്‍കാനാകുമെന്നുമൊക്കെ പറഞ്ഞാണ് മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ന്യായീകരിച്ചത്.

കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും ഇന്ന് രാവിലെയാണ് പിടികൂടിയത്. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് യന്ത്രം പിടിച്ചത്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്. ഒബിസി മോര്‍ച്ചയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറിയും ബിജെപി ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ സെക്രട്ടറിയുമാണ്. പിടിയിലായ രാജേഷും ബിജെപി ഭാരവാഹിയാണ്.

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടു്ത്തത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത് .

രാഗേഷും രാജേഷും  അനധികൃതമായി പലിശക്ക് കടം കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയു സംഘവും. തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് കള്ളനോട്ടടിക്കുന്നിത് കണ്ടെത്തിയത്.  നോട്ട് പിന്‍വലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് വീട്ടിലുള്ളത്. കുറെക്കാലമായി ഇയാള്‍ പൊലീസാ നിരീക്ഷണത്തിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com