ഇനി പോര്‍ക്ക് ഫെസ്റ്റ് നടത്താം; പെരുമ്പാവൂരില്‍ പന്നിയിറച്ചിക്ക് നിരോധനമില്ലെന്ന് സഗരസഭ

നഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ലാത്തതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി - പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല

കൊച്ചി: കന്നുകാലി കശാപ്പ് നിരോധനത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും ബിജെപി നേതാക്കളും പ്രവര്‍ത്തകരും സജീവമായി ചോദിച്ചുകൊണ്ടിരുന്നത് പെരുമ്പാവൂരില്‍ പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ?' എന്നായിരുന്നു. പെരുമ്പാവൂരില്‍ പന്നി ഇറച്ചിക്ക് നിരോധനമുണ്ടെന്നാണ് ഇക്കൂട്ടരുടെ ഭാഷ്യം. എന്നാല്‍ സംശയദുരീകരണവുമായി പെരുമ്പാവൂര്‍ നഗരസഭ തന്നെയാണ് രംഗത്തെത്തിയത്. 

പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ പന്നി ഇറച്ചി നിരോധിച്ചിട്ടുണ്ടോ എന്ന സംശയം ഉന്നയിച്ച് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടി കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. 'പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല' എന്നാണ്  പെരുമ്പാവൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗം നല്‍കിയ മറുപടി. 

നഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ലാത്തതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കുന്നു. ചെറിയ മുനിസിപ്പാലിറ്റിയായ പെരുമ്പാവൂരില്‍ അംഗീകൃത അറവുശാലകളൊന്നുമില്ല. അതിനാല്‍ ബീഫോ പന്നിയോ ഉള്‍പ്പെടെ ഒന്നും അവിടെ അറക്കുന്നില്ല. എന്നാല്‍, മറ്റ് സ്ഥലങ്ങളില്‍ അറുത്ത മാംസം ഇവിടെ ലഭ്യമാണ്. ഒരു തരത്തിലുള്ള നിരോധനവും ഇവിടെ നഗരസഭ വ്യക്തമാക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com