ജനങ്ങളെ ദരിദ്രരെന്ന് ചാപ്പക്കുത്തിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് പിണറായി വിജയന്‍

സ്വന്തം വീട്ടിന്റെ ചുവരില്‍ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാല്‍ മാത്രം ഭക്ഷ്യ സബ്‌സിഡി ലഭിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ വേര്‍തിരിവും അസന്തുഷ്ടിയുമാണ് സൃഷ്ടിക്കുക
ജനങ്ങളെ ദരിദ്രരെന്ന് ചാപ്പക്കുത്തിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് പിണറായി വിജയന്‍

ജനങ്ങളെ ദരിദ്രരെന്ന് ചാപ്പക്കുത്തുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  നാസി അധിനിവേശ പ്രദേശങ്ങളില്‍ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളില്‍ തള്ളിയ ഹിറ്റ്‌ലറുടെ നടപടിയെ ഓര്‍മ്മിപ്പിക്കുന്നതാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പൊതുവിതരണ സംവിധാനത്തിന് ജനങ്ങളില്‍ നിന്ന് ശക്തമായ ആവശ്യമുയരുമ്പോഴാണ്, പാര്‍പ്പിടത്തിനു മുന്നില്‍ ഞാന്‍ ദരിദ്രന്‍, ഞാന്‍ അതിദരിദ്രന്‍ എന്നിങ്ങനെ പെയിന്റ് ചെയ്ത് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളെ വേര്‍തിരിക്കുന്നത്. സ്വന്തം വീട്ടിന്റെ ചുവരില്‍ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാല്‍ മാത്രം ഭക്ഷ്യ സബ്‌സിഡി ലഭിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ വേര്‍തിരിവും അസന്തുഷ്ടിയുമാണ് സൃഷ്ടിക്കുക.

കടാശ്വാസം ഒരു ഫാഷനാണെന്ന് കേന്ദ്ര മന്ത്രിയായ ഉന്നത ബി ജെ പി നേതാവു തന്നെ പറഞ്ഞു കഴിഞ്ഞു. എഴുതിത്തള്ളലല്ല; ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ആരാണ് പരിഹാരം കാണേണ്ടത്? കര്‍ഷകര്‍ കടം വാങ്ങുന്നതും തിരിച്ചടക്കാനാകാതെ കെണിയിലാകുന്നതും ജീവനൊടുക്കുന്നതും ഫാഷനല്ല. ആ ദുരിതത്തില്‍ അവര്‍ക്ക് കൈത്താങ്ങുനല്‍കുന്നതും ഫാഷനല്ലെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com