സ്‌കോട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചതായി വിവരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th June 2017 10:19 AM |
Last Updated: 24th June 2017 10:19 AM | A+A A- |

തിരുവനന്തപുരം: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ കാണാതായ മലയാളി യുവ വൈദികന്‍ മരിച്ചതായി വിവരം. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ (33) മരിച്ചതായി തിരുവന്തപുരം പ്രോവിന്‍ഷ്യല്‍ ഹൗസില്‍ വിവരം ലഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാമ് ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ കാണാതായത്.
വൈദികനെ കാണാനില്ലെന്ന് എഡിന്‍ബറോ ബിഷപ്പ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിന്‍ഷ്യലിനെ നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചവരെ പലരും വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചിരുന്നു. ഇതിനു ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായാതോടെ രൂപതാധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയില്‍ വൈദികന്റെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടെത്തി.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമച്ചന്റെ മകനാണ് ഫാ. മാര്‍ട്ടിന്‍. ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു പോയത്. പഠനത്തിനൊപ്പം ഇടവക സേവനവും അനുഷ്ഠിച്ചിരുന്നു.