ജേക്കബ്  തോമസിന്റെ പുസ്തകത്തെ വിമര്‍ശിച്ച് ജി സുധാകരന്‍; ഐപിഎസുകാര്‍ പബ്ലിസിറ്റിക്ക് പുറകേപോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണം

എല്ലാ കാര്യങ്ങളും പുസ്തകമെഴുതി വെളിപ്പെടുത്താനാകില്ല. സര്‍വീസിലിരിക്കെ മനസിലാക്കിയ കാര്യങ്ങള്‍ റിട്ടേഡായാലും എഴുതാന്‍ പാടില്ല
ജേക്കബ്  തോമസിന്റെ പുസ്തകത്തെ വിമര്‍ശിച്ച് ജി സുധാകരന്‍; ഐപിഎസുകാര്‍ പബ്ലിസിറ്റിക്ക് പുറകേപോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണം

ആലപ്പുഴ: ജേക്കബ് തോമസിന്റെ ആത്മകഥയ്‌ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകന്റെ വിമര്‍ശനം. ഉദദ്യോഗസ്ഥര്‍ ഔദ്യോഗിക ജീവിതത്തിലെ വിവരങ്ങള്‍ പണത്തിന് വേണ്ടി വെളിപ്പെടുത്തുന്നത് ശരിയല്ല. അച്ചടക്കം എല്ലാ ഐ.പി. എസ് ഓഫീസര്‍മാര്‍ക്കും ബാധകം. ഐപിഎസുകാര്‍ പബ്ലിസിറ്റിയ്ക്ക് പുറകെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളും പുസ്തകമെഴുതി വെളിപ്പെടുത്താനാകില്ല. സര്‍വീസിലിരിക്കെ മനസിലാക്കിയ കാര്യങ്ങള്‍ റിട്ടേഡായാലും എഴുതാന്‍ പാടില്ല. സര്‍വീസിലിരിക്കുമ്പോള്‍ കാണിക്കുന്ന മാന്യത മരിക്കുന്നതുവരെ പൊലീസുകാര്‍ കാണിക്കണം. അതിനാണ് പെന്‍ഷന്‍ തരുന്നത്. ചിലര്‍ അടക്കിപിടിച്ചു വെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടുമെന്ന് പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. 

സര്‍വ്വീസില്‍ ഇരുന്ന സമയയത്ത് പുസ്തകം എഴുതിയ ജേക്കബ് തോമസിന്റെ നടപടി വിവാദമായിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് ജേക്കബ് തോമസ് തന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com