യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരും: എഐവൈഎഫ്

പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാരെ ഡിസിപി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരും: എഐവൈഎഫ്

കൊച്ചി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് എഐവൈ എഫ് ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. പുതുവൈപ്പില്‍ നടക്കുന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും ,കുട്ടികളെയും, വൃദ്ധരെയും അടക്കം അതിക്രൂരമായി മര്‍ദിച്ച ഡിസിപിയുടെ നടപടി ജനാധിപത്യത്തിനു നിരക്കാത്തതും എല്‍ഡിഎഫ് നയത്തിന് കടകവിരുദ്ധവുമാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ ഇടതുഭരണത്തിലും സസുഖം വാഴുന്നു എന്നത് അപമാനകരമാണ്. അതിനാല്‍ യതീഷ് ചന്ദ്രയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് ഇമെയില്‍ അയക്കുകയും ബഹുജനപ്രക്ഷോ ഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുംജില്ലാ പ്രസിഡന്റ് അഡ്വ: മനോജ് ജീ കൃഷ്ണനും സെക്രട്ടറി എന്‍ അരുണും അറിയിച്ചു.

പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ പ്രചതിഷേധിച്ച് മാര്‍ച്ച നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയതില്‍ തെറ്റില്ലെന്നും സമരത്തിന് തീവ്രവാദ സംഘടനയുടെ പിന്തുണയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com