വാഗ്ദാനം ചെയ്ത പണം തന്നില്ല, ജയിലിലായതിന് ശേഷം തിരിഞ്ഞു നോക്കിയില്ല; ദിലീപിന് പള്‍സര്‍ സുനി അയച്ച കത്ത് പുറത്ത്

സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും കത്തില്‍ സുനില്‍ കുമാര്‍
വാഗ്ദാനം ചെയ്ത പണം തന്നില്ല, ജയിലിലായതിന് ശേഷം തിരിഞ്ഞു നോക്കിയില്ല; ദിലീപിന് പള്‍സര്‍ സുനി അയച്ച കത്ത് പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ദിലീപിന് എഴുതിയതായി പറയപ്പെടുന്ന കത്ത് പുറത്ത്. വാഗ്ദാനം ചെയ്ത പണം തരണമെന്ന് കത്തില്‍ സുനില്‍ കുമാര്‍ ആവശ്യപ്പെടുന്നു. 

തനിക്കൊപ്പം അഞ്ച് പേരെയും രക്ഷിക്കണം. നടിയെ അക്രമിച്ച കേസില്‍ പിടിയിലായതിന് ശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്നും കത്തില്‍ പറയുന്നു. എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേക്ക് വിടാമായിരുന്നു. ദിലീപിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നാദിര്‍ഷായെ വിളിച്ചിരുന്നെങ്കിലും നാദിര്‍ഷായും മറുപടി ഒന്നും തന്നിലെന്ന് ജയിലില്‍ നിന്നും എഴുതിയതായി കരുതുന്ന കത്തില്‍ സുനില്‍ കുമാര്‍ പറയുന്നു.

ഈ കത്ത് ദീലിപിന്റെ കൈവശം എത്തിയെന്ന് ഉറപ്പുവരുത്തി കഴിഞ്ഞ് മൂന്ന് ദിവസം ദിലീപിന്റെ പ്രതികരണത്തിനായി താന്‍ നോക്കും, അതിന് മുന്‍പ് ദിലീപിന്റെ തീരുമാനം തനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും കത്തില്‍ സുനില്‍ കുമാര്‍ പറയുന്നു. 

തനിക്ക് തരാമെന്ന് പറഞ്ഞ പണം ഇപ്പോള്‍ വേണ്ട, അഞ്ച് മാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നാദിര്‍ഷായെ നേരിട്ട് വിളിക്കും. നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടണം. അല്ലെങ്കില്‍ മുന്നൂറ് രൂപയുടെ മണിയോഡര്‍ ജയിലിലേക്ക് അയക്കണം. അതിലൂടെ തന്നെ ചേട്ടന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വിശ്വസിച്ചോളാമെന്നും കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com