സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു
Published: 25th June 2017 05:18 PM |
Last Updated: 25th June 2017 06:38 PM | A+A A- |

തിരുവനന്തപുരം: സംവവിധായകനും ചലചിത്ര അക്കാദമി മുന്‍ചെയര്‍മാനുമായിരുന്നു കെ ആര്‍ മോഹനന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
മലയാള സിനിമയിലെ സമാന്തരസിനിമകളുടെ വക്താവായിരുന്ന കെഅര്‍ മോഹനന്‍ അശ്വത്ഥാമ, പുരുഷാര്‍ത്ഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ചലചിത്രപഠനം പൂര്‍ത്തിയാക്കിയത്.
1975ല്‍ സംവിധാനം ചെയ്ത ആദ്യചിത്രം തന്നെ ആ വര്‍ഷത്തെ എറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു അശ്വാത്മ എന്ന ചിത്രം സംവിധാനം ചെയ്തത്. സിവി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ പുരുഷാര്‍ത്ഥം സംവിധാനം ചെയ്തത്. ഈ ചിത്രവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിരുന്നു
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ. ആര്‍ മോഹനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ വ്യക്തിയായിരുന്നു കെ ആര്‍ മോഹനനെന്നും പിണറായി പറഞ്ഞു.
അദ്ദേഹം സംവിധാനം ചെയ്ത സ്വരൂപം, അശ്വത്ഥാമാ, പുരുഷാര്‍ത്ഥം എന്നീ സിനിമകള്‍ മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കൈരളി ചാനല്‍ പ്രോഗ്രം വിഭാഗം മേധാവി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനം നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ദു:ഖം പങ്കിടുന്നുവെന്നും പിണറായി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി