കുന്ദംകുളത്ത് അപ്രതീക്ഷിത ചുഴലിക്കാറ്റ്; രണ്ട് പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നൂവീണു

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും, ഹോളി ക്രോസ് പള്ളിയുടേയും മേല്‍ക്കൂരകളാണ് കാറ്റില്‍ തകര്‍ന്നുവീണത്
കുന്ദംകുളത്ത് അപ്രതീക്ഷിത ചുഴലിക്കാറ്റ്; രണ്ട് പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നൂവീണു

തൃശൂര്‍: കുന്ദംകുളത്തുണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റില്ഡ വന്‍ നാശനഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. 

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും, ഹോളി ക്രോസ് പള്ളിയുടേയും മേല്‍ക്കൂരകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. മേല്‍ക്കൂരയുടെ ഓടുകല്‍ തലയില്‍ വീണ് ഇവിടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ശക്തമായ കാറ്റില്‍ ഇവിടെ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് തൃശൂര്‍- ഗുരുവായൂര്‍ പാതയില്‍ ഗതാഗതവും തടയപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com