ശബരിമലയിലെ സ്വര്‍ണകൊടിമരം കേടുവരുത്തി; ആരോ മനപൂര്‍വം ചെയ്ത ചതിയെന്ന് ദേവസ്വംമന്ത്രി

ആരോ മനപൂര്‍വം ചെയ്ത ചതിയാണെന്നും ഏതെങ്കിലും തരത്തിലുള്ള പക ഇതിനുപിന്നുലുണ്ടോ എന്ന് സംശയിക്കണമെന്നും ഉച്ചപൂജയ്ക്ക് ശേഷമാകും ഇത് ചെയ്‌തെന്നാണ് തോന്നുന്നതെന്നും ദേവസ്വംമന്ത്രി
ശബരിമലയിലെ സ്വര്‍ണകൊടിമരം കേടുവരുത്തി; ആരോ മനപൂര്‍വം ചെയ്ത ചതിയെന്ന് ദേവസ്വംമന്ത്രി

പത്തനംതിട്ട:  ശബരിമലയില്‍ ഇന്ന് പ്രതിഷ്ഠ നടത്തിയ സ്വര്‍ണകൊടിമരത്തിന് കേടുപാട് വരുത്തി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ചാണ് കേടുപാട് വരുത്തിയത്. ഇതേതുടര്‍ന്ന് പഞ്ചവര്‍ഗത്തറയില്‍ പൂശിയിരുന്നസ്വര്‍ണം ദ്രവിച്ചു.  സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി അറിയിച്ചു.

അതേസമയം ആരോ മനപൂര്‍വം ചെയ്ത ചതിയാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.ഏതെങ്കിലും തരത്തിലുള്ള പക ഇതിനുപിന്നുലുണ്ടോ എന്ന് സംശയിക്കണമെന്നും ഉച്ചപൂജയ്ക്ക് ശേഷമാകും ഇത് ചെയ്‌തെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. കുറ്റവാളി ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പറയാമെന്നും മന്ത്രി പറഞ്ഞു 

നിര്‍ഭാഗ്യകരമായ് സംഭവമാണെന്നായിരുന്നു ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ഡിജിപിക്ക് പരാതി നല്‍കിയതായും സംഭവത്തില്‍ കേസന്വേഷണം ആരംഭിച്ചതായും പ്രയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാസപരിശോധനാ സംഘം ഉടനെത്തി പരിശോധന നടത്തുമെന്നും പ്രയാര്‍ പറഞ്ഞു.

ഇന്ന് രാവിലെ 11.50 നും 1.40 മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠ. മൂന്ന്  കോടി രൂപ ചെലവഴിച്ചാണ് പുതിയ കൊടിമരം നിര്‍മ്മിച്ചത്. ഒമ്പതര കിലോഗ്രാം സ്വര്‍ണ്ണമാണ് കൊടിമരത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഹൈദരാബാദിലെ ഫിനിക്‌സ് ഇന്‍ഫ്രാടെക് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചാരിറ്റബിള്‍ വിഭാഗമായ ഫിനിക്‌സ് ഫൗണ്ടേഷനാണ് കൊടിമരം സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com