ശബരിമലയില്‍ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

ശബരിമലയില്‍ ഇന്ന് പ്രതിഷ്ഠ നടത്തിയ സ്വര്‍ണകൊടിമരത്തിന് കേടുപാട് വരുത്തിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു - സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട:  ശബരിമലയില്‍ ഇന്ന് പ്രതിഷ്ഠ നടത്തിയ സ്വര്‍ണകൊടിമരത്തിന് കേടുപാട് വരുത്തിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ പൊലീസ് തയ്യാറായിട്ടില്ല. 

പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ അഞ്ച് പേരില്‍ സംശയം തോന്നിയ ഗാര്‍ഡുമാരാണ് ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇവരെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. പിടിയിലായവര്‍ ആന്ധ്രാസ്വദേശികളാണ്.

അതേസമയം ശബരിമലയില്‍ ഇന്നുസ്ഥാപിച്ച സ്വര്‍ണകൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സന്നിധാനത്ത് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ചാണ് കേടുപാട് വരുത്തിയത്. ഇതേതുടര്‍ന്ന് പഞ്ചവര്‍ഗത്തറയില്‍ പൂശിയിരുന്നസ്വര്‍ണം ഉരുകി ദ്രവിച്ചിരുന്നു. ആരോ 

ആരോ മനപൂര്‍വം ചെയ്ത ചതിയാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.ഏതെങ്കിലും തരത്തിലുള്ള പക ഇതിനുപിന്നുലുണ്ടോ എന്ന് സംശയിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയും സംഭവസമയത്ത് ശബരിമലയില്‍ ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം നടന്ന സിസി ടിവി പരിശോധനയിലാണ് മൂന്ന് പേരാണ് ഇതിന് പിന്നിലെന്ന് മനസിലാക്കിയത്. ഇതേ തുടര്‍ന്ന് പൊലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയികുന്നു.  

ഇന്ന് രാവിലെ 11.50 നും 1.40 മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠ. മൂന്ന്  കോടി രൂപ ചെലവഴിച്ചാണ് പുതിയ കൊടിമരം നിര്‍മ്മിച്ചത്. ഒമ്പതര കിലോഗ്രാം സ്വര്‍ണ്ണമാണ് കൊടിമരത്തിന് ഉപയോഗിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com