ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടിഎന്‍ സീന അന്തരിച്ചു

അത്താണിയ്ക്കടുത്ത് സൌത്ത് അടുവാശ്ശേരിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം
ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടിഎന്‍ സീന അന്തരിച്ചു

കൊച്ചി: ദേശാഭിമാനി ചിഫ് സബ് എഡിറ്റര്‍ ടി എന്‍ സീന അന്തരിച്ചു. 45 വയസായിരുന്നു. കുറച്ചുകാലമായി കാന്‍സറിനു ചികിത്സയിലായിരുന്നു. അത്താണിയ്ക്കടുത്ത് സൌത്ത് അടുവാശ്ശേരിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

ദേശാഭിമാനി തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. സംസ്‌ക്കാരം തിങ്കളാഴ്ച രാത്രി ഏഴിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com