മൂന്നാര്‍: പ്രശ്‌നം പരിഹരിക്കാന്‍ കഴിവില്ലെങ്കില്‍ റവന്യു മന്ത്രി മാറിനില്‍ക്കട്ടെയെന്ന് എസ് രാജേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th June 2017 11:14 AM |
Last Updated: 28th June 2017 06:11 PM | A+A A- |

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവില്ലെങ്കില്‍ റവന്യു മന്ത്രി മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് റവന്യു വകുപ്പിന്റെയും മന്ത്രിയുടെയും ചുമതല. അതിനു പറ്റില്ലെങ്കില്‍ മന്ത്രി മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് ധാര്‍മികതയില്ലാത്തതാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു കാര്യവുമില്ലാതെ പഴി കേള്‍ക്കുകയാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍. പ്രശ്‌നപരിഹാരത്തിന് കഴിവില്ലാത്തവര്‍ മാറിനിന്ന് പരിഹാരത്തിന് അവസരമൊരുക്കുകയാണ് വേണ്ടതെന്ന് എസ് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.