ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി, സര്‍ക്കാര്‍ നയം നടപ്പാക്കുമെന്ന് ബെഹ്‌റ

വിവാദങ്ങള്‍ അലട്ടുന്നില്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ബെഹ്‌റ
ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി, സര്‍ക്കാര്‍ നയം നടപ്പാക്കുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: ലോക് നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാന്‍ മ്ന്ത്രിസഭ തീരുമാനിച്ചു. ടിപി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുന്നത്. ജൂണ്‍ 30 നാണ് സെന്‍കുമാര്‍ വിരമിക്കുന്നത്. ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനാണ് സീനിയോറിറ്റി എങ്കിലും അത് മറികടന്നാണ് ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജേക്കബ് തോമസും ബെഹ്‌റയും ഉള്‍പ്പെടെ നാലു പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി മന്ത്രിസഭയ്ക്കു സമര്‍പ്പിച്ചിരുന്നത്. ഇതില്‍നിന്ന് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഇരിക്കെ ഉയര്‍ന്ന വിവാദങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയായെന്നാണ് സൂചനകള്‍.

നേരത്തെത പൊലീസ് മേധാവിയായിരിക്കെ ബെഹ്‌റയുടെ പ്രവര്‍ത്തന ശൈലി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ശൈലിയില്‍ മാറ്റം വരുത്തി എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുമെന്ന് ബെഹ്‌റ പ്രതികരിച്ചു. കേരള പൊലീസിന്റെ മുഖം മാറ്റിയെടുക്കുക എന്നതിനാണ് പ്രാമുഖ്യം. ആ രീതിയില#് മുന്നോട്ടുപോവുമെന്ന് ബെഹ്‌റ പറ#്ഞു. വിവാദങ്ങള്‍ അലട്ടുന്നില്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com