അമ്മയുടെ നിലപാ്ട് പരിഹാസ്യം; എംപിയുടെ എംഎല്‍എയുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് എഐവൈഎഫ്

ജനപ്രതിനിധികള്‍ക്ക് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കാള്‍ സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള വ്യഗ്രഹതയാണ് പ്രധാനമെന്ന് വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്
അമ്മയുടെ നിലപാ്ട് പരിഹാസ്യം; എംപിയുടെ എംഎല്‍എയുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് എഐവൈഎഫ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ സംഘടനയായ അമ്മ സ്വീകരിക്കുന്ന നിലപാട് പരിഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് എഐവൈഎഫ്.സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുകയും ഇന്നലെ മാരത്തോണ്‍ 'മൊഴി കൊടുക്കലി'ന് വിധേയനാവുകയും ചെയ്ത ദിലീപിനെ ക്രൂശിക്കരുതെന്ന നിലപാട് സ്വീകരിച്ചതുവഴി താര സംഘടനയുടെ നിലപാട് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ക്രൂരമായി അപമാനിക്കപ്പെട്ട നടിയോട് ഒരു അനുകമ്പയും തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കുകയാണ് താരസംഘടന ചെയ്തിരിക്കുന്നതെന്നും എഐവൈഎഫ് പറയുന്നു

സംഘടനയില്‍ അംഗമായ ഒരു നടിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് താരസംഘടനയുടെ യോഗം ചര്‍ച്ചചെയ്തില്ലെന്ന ഭാരവാഹികളുടെ വാദംതന്നെ സ്ത്രീവിരുദ്ധവും മുന്‍വിധിയോടു കൂടിയതുമാണ്. ഒരു എം പിയും, രണ്ട് എംഎല്‍എമാരും നയിക്കുന്ന ഒരു സംഘടന വനിതകളോട് സ്വീകരിക്കുന്ന ഈ നിലപാട്, പരിഷ്‌കൃതസമൂഹത്തിന് അപമാനമാണ്. ജനപ്രതിനിധികള്‍ക്ക് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കാള്‍ സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള വ്യഗ്രഹതയാണ് പ്രധാനമെന്ന് വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. ചോദ്യങ്ങളില്‍ അസഹിഷ്ണുത പൂണ്ട് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുന്ന താരങ്ങള്‍ തങ്ങള്‍ ജനപ്രതിനിധികള്‍ കൂടിയാണെന്നത് മറക്കരുത്. 

കൊടും ക്രിമിനലിനാല്‍ ആക്രമിക്കപ്പെട്ട നടിയോടല്ല, മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിന്റെ പേരില്‍ വിഷമിക്കുന്ന നടനോടാണ് തങ്ങള്‍ക്ക് അനുഭാവമെന്ന പ്രഖ്യാപനത്തോടെ സിനിമാസംഘടന അപ്രസക്തമായിരിക്കുകയാണെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com