"അമ്മയ്ക്ക്‌" അമ്മ മനസ്സറിയുമോ; താരസംഘടനയെ വിമര്‍ശിച്ച് പി.കെ ശ്രീമതി

കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ 'അമ്മ' ക്മ്മിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്‍ക്ക്?
"അമ്മയ്ക്ക്‌" അമ്മ മനസ്സറിയുമോ; താരസംഘടനയെ വിമര്‍ശിച്ച് പി.കെ ശ്രീമതി

ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ താരസംഘടന അമ്മയുടെ നിലപാടുകളെ വിമര്‍ശിച്ച് പി.കെ ശ്രീമതി എം.പി. അമ്മയുടേത് സ്ത്രീ വിരുദ്ധ നിലാപാടാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അമ്മയോഗത്തില്‍ സ്ത്രീ സംഘടനയ്ക്ക് ശരിയായി പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും ഒന്നും പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ അവരെ സമൂഹം അംഗീകരിച്ചേനെയെന്നും ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതി അമ്മക്കെതിരെ വിമര്‍ശനം ഇന്നയിച്ചിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അമ്മ '. ഒരു നല്ല സംഘടനയാണ്. എന്നാല്‍ 'അമ്മക്ക് 'അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതില്‍ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക. എന്നാല്‍ പ്രമുഖ നേതാക്കളുള്‍പ്പടെ പുരുഷന്മാര്‍ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമര്‍ശിച്ചു രംഗത്തു വന്നതും. ' വനിതാതാരകൂട്ടായ്മ' യെ അഭിനന്ദിച്ചതും സ്വാഗതാര്‍ഹമാണു . അവസരത്തിനൊത്ത് അത്രയെങ്കിലും ഉയരാന്‍ അവര്‍ക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ 'അമ്മ' ക്മ്മിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്‍ക്ക്? എങ്കില്‍ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ . ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട് . സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ ബേബി നല്‍കിയ പ്രസ്താവന വളരെ സ്വാഗതാര്‍ഹമാണു. 'അമ്മ'. ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ  . 'അമ്മ' ക്കു യോജിച്ചതാണോ ആ പ്രസ്താവന?സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയര്‍ന്നില്ല പോലും! അഥവാ ഉയരാന്‍ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേള്‍ക്കുന്നു. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ 'അമ്മ ''മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെണ്‍കുട്ടികളും. ജനങ്ങളാകേയും സംശയിച്ചാല്‍ ആര്‍ക്കെങ്കിലുംതെറ്റ് പറയാനാകുമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com