തച്ചങ്കരിയുടെ നിയമനത്തില്‍ കോടതിക്ക് അതൃപ്തി; ജൂലൈ പത്തിനകം വിശദീകരണം നല്‍കണം 

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു
തച്ചങ്കരിയുടെ നിയമനത്തില്‍ കോടതിക്ക് അതൃപ്തി; ജൂലൈ പത്തിനകം വിശദീകരണം നല്‍കണം 

കൊച്ചി: പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി ടോമിന്‍ തച്ചങ്കരിയുടെ നിയമനത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി.ആരോപണ വിധേയനായ തച്ചങ്കരിയെ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജൂലൈ പത്തിനകം വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു

ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത എഡിജിപിയായി നിയമിച്ചതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആപോപണവിധേയനായ ഉദ്യോഗസ്ഥനെ സുപ്രധാന പദവിയില്‍ നിയമിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചിരുന്നു.സത്യവാങ്മൂലം നല്‍കാന്‍ കാലതാമസെന്തിനെന്നും കോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചത്. തച്ചങ്കരിയുടെ നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ് എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. 

ടിപി സെന്‍കുമാര്‍ കോടതി ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തുന്നതിനു തൊട്ടുമുമ്പാണ്, മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. പൊലീസ് ഭരണം കൈപ്പിടിയില്‍ നിര്‍ത്തുന്നതിനുള്ള നീക്കമായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെ ടിപി സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ രൂക്ഷ ഭിന്നത ഉടലെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന്തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com