നടിക്കെതിരായ ആക്രമണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം,പൊലീസ് മേധാവിയായി വീണ്ടും ബഹ്‌റ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്ന അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ - കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണസംഘത്തിന് കഴിയും 
നടിക്കെതിരായ ആക്രമണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം,പൊലീസ് മേധാവിയായി വീണ്ടും ബഹ്‌റ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്ന അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണസംഘത്തിന് കഴിയുമെന്നും ഡിജിപി വ്യക്തമാക്കി. കേസില്‍ സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്നും ബ്ഹ്‌റ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബെഹ്‌റ. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ ബെഹ്‌റയ്ക്ക് ചുമതല കൈമാറി. 

പൊലീസില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സാധാരണക്കാര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യത്തില്‍ പരാതി ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. സര്‍ക്കാറിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തില്‍ തന്നാലാവും വിധം ചുമതലകള്‍ നിര്‍വഹിക്കുമെന്നും ബഹ്‌റ പറഞ്ഞു.

അതേസമയം ഡിജിപി സ്ഥാനമൊഴിഞ്ഞ സെന്‍കുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. പടിയിറങ്ങുേേമ്പാള്‍ സമ്മിശ്രവികാരമാണ് ഉള്ളതത്. കുറെ കാര്യങ്ങള്‍ചെയ്യണമെന്നുണ്ടായിരുന്നു. എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com