പൊലീസില്‍ ക്രിമിനല്‍ മനോഭാവമുള്ളവര്‍ കൂടൂന്നുവെന്ന് ടി.പി സെന്‍കുമാര്‍;പൊലീസിന് ഭീഷണി സേനയ്ക്കുള്ളില്‍ നിന്നുതന്നെ 

ഡിജിപിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
പൊലീസില്‍ ക്രിമിനല്‍ മനോഭാവമുള്ളവര്‍ കൂടൂന്നുവെന്ന് ടി.പി സെന്‍കുമാര്‍;പൊലീസിന് ഭീഷണി സേനയ്ക്കുള്ളില്‍ നിന്നുതന്നെ 

തിരുവനന്തപുരം: പൊലീസില്‍ ക്രിമിനല്‍ മനോഭാവമുള്ളവര്‍ കൂടുന്നുവെന്ന് വിരമിക്കുന്ന പൊലീസ് ഡിജിപി ടി.പി സെന്‍കുമാര്‍. വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു പൊലീസ് സേനയെ വിമര്‍ശിച്ച് സെന്‍കുമര്‍ പരാമര്‍ശം നടത്തിയത്. താഴെത്തട്ടിലെ ക്രിമിനലുകളെക്കാള്‍ കൂടുതല്‍ മേലേത്തട്ടില്‍. പൊലീസ് സേനയുടെ ഭീഷണിയും ഇതുതന്നെയാണ്. താഴെത്തട്ടില്‍ ഒരു ശതമാനമെങ്കില്‍ ഐപിഎസ് തലത്തില്‍ നാല് ശതമാനം വരെ ക്രിമനിലലുകളുണ്ട്. ഡിജിപിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയില്‍ നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥരുണ്ടെന്നും അത് തെറ്റായ പ്രവണതയാണെന്നും  പറഞ്ഞ അദ്ദേഹം പൊലീസ് സേനയില്‍ മാത്രം ജോലി ചെയ്യുന്നവര്‍ കൂപമണ്ടൂകങ്ങളാണ് എന്നും പറഞ്ഞു. വിരമിച്ച ശേഷം പൊലീസിന്റെയും ജനങ്ങളുടെയും നന്‍മക്കായി പ്രവര്‍ത്തിക്കും. കേരളം നേരിടുന്ന ഭീഷണി മത തീവ്രവാദവും ഇടതു തീവ്രവാദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് സ്ഥാനമൊഴിയുന്ന ടി.പി സെന്‍കുമാറിന് പകരം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വൈകുന്നേരം ഡിജിപിയായി സസ്ഥാനമേറ്റെടുക്കും. തന്നെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയ സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയാണ് ടി.പി സെന്‍കുമാര്‍ തിരിച്ച് ഡിജിപി സ്ഥാനത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com