കരിപ്പൂരില്‍ നവീകരിച്ച റണ്‍വേ തുറന്നു
Published: 01st March 2017 10:36 AM |
Last Updated: 01st March 2017 10:36 AM | A+A A- |

karipur
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരിച്ച റണ്‍വേ മുഴവന്‍ സമയ പ്രവര്‍ത്തനത്തിനായി തുറന്നു. 2015 മെയില്‍ അടച്ചിട്ട റണ്‍വെയാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. പകല്‍ പന്ത്രണ്ടു മുതല്‍രാത്രി എട്ടുവരെയായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വെ അടച്ചിട്ടിരുന്നത്. എന്നാല്‍ റണ്‍വേ തുറന്നെങ്കിലും തല്‍ക്കാലം നിലവിലുള്ള വിമാന സമയങ്ങളില്‍ മാറ്റമുണ്ടാവില്ല. ഈ മാസം 25ന് വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതുവരെ നിലവിലെ സമയക്രമം തുടരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.