രാജ്യത്തെ ഏറ്റവും മികച്ച നഗരസഭ വീണ്ടും തിരുവനന്തപുരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2017 09:42 AM |
Last Updated: 01st March 2017 09:42 AM | A+A A- |

Trivandrum_Night_view
ബംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണസംവിധാനമുള്ള നഗരസഭകളുടെ പട്ടികയില്‍ സംസ്ഥാന തലസ്ഥാനം വീണ്ടു ഒന്നാമത്. ബംഗളൂരു ആസ്ഥാനമായ ജനഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി എന്ന ഏജന്‍സി വിവിധ നഗര ഭരണ ഘടകങ്ങളെ അടിസ്ഥാനമാക്കി മുംബൈ, ഡല്‍ഹി അടക്കം 21 നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണു തിരുവനന്തപുരം രാജ്യത്ത് ഒന്നാമതെത്തിയത്.
പൂനെയും കൊല്‍ക്കത്തയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വേയിലും തിരുവനന്തപുരമായിരുന്നു ഒന്നാം സ്ഥാനത്ത്.
തിരുവനന്തപുരം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി താഴേക്കിറങ്ങി. കഴിഞ്ഞ തവണത്തെ സര്‍വ്വേയില്‍ ഏഴാം സ്ഥാനത്തായിരുന്ന ഡല്‍ഹിയുടെ ഇപ്പോഴത്തെ സ്ഥാനം ഒമ്പതാം സ്ഥാനത്താണ്. രാജ്യത്തെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡിഗഡ് അവസാന സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്.