വിലക്കയറ്റം സമ്മതിച്ച് ഭക്ഷ്യമന്ത്രി സഭയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2017 10:33 AM |
Last Updated: 01st March 2017 10:33 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വര്‍ധിച്ചെന്ന സമ്മതിച്ച് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. അരിവില വര്‍ധന സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് സംസ്ഥാനത്ത് ഭക്ഷ്യ വിലക്കയറ്റമുണ്ടെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കിയത്.
അരിവിലയില്‍ 21 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അരി വിഹിതം വെട്ടിക്കുറച്ചതും, ആന്ധ്രയില്‍ നിന്നടക്കം സംസ്ഥാനത്തേക്കെത്തുന്ന അരിയുടെ അളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിലേക്കെത്തിച്ചത്. അരിവില കുത്തന ഉയരുന്നതിനു പിന്നില്‍ കൊല്ലം കേന്ദ്രീകരിച്ചുള്ള ലോബിയുണ്ടെന്നും മന്ത്രി പി.തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു.
മുസ്ലീം ലീഗ് എംഎല്‍എ എം.ഉമ്മറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിലക്കയറ്റം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു.