വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 01st March 2017 06:11 PM |
Last Updated: 01st March 2017 06:11 PM | A+A A- |

കൊച്ചി: ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്‌കോട്ട് ലാന്റിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ തനിക്കു വിലക്കേര്‍പ്പെടുത്തിയതെന്നും കേസില്‍ പിന്നീട് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നീക്കാന്‍ ഇടപെടണമെന്നാണ് ശ്രീയുടെ ആവശ്യം.
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള അവസരങ്ങള്‍ ഇനിയും ശ്രീശാന്തിനുണ്ടെന്ന് ടിസി മാത്യു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.