സുപ്രീം കോടതിയുടെ ദൂരപരിധിയില്‍ ബാറുകള്‍ പെടില്ലെന്ന് നിയമോപദേശം
Published: 01st March 2017 08:46 PM |
Last Updated: 01st March 2017 08:46 PM | A+A A- |

തിരുവനന്തപുരം: ദേശീയ - സംസ്ഥാന പാതയോരത്ത് മദ്യശാലകളുടെ ദൂരപരിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന് നിയമോപദേശം. സുപ്രീം കോടതി നിശ്ചയിച്ച ദൂരപരിധി ബാറുകള്‍ക്കും ബീയര്‍ പാര്‍ലറുകള്‍ക്കും ബാധകമല്ലെന്നാണ് എജിയുടെ നിയമോപദേശം. സുപ്രീം കോടതി വിധിയ്ക്ക് ശേഷം സര്‍ക്കാരിനുണ്ടായ ആശയക്കുഴപ്പം ഇതോടെ ഇല്ലാതായി. ബീബേറേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമാണ് വില്‍പ്പനശാല എന്ന നിര്‍വചനത്തില്‍ പെടുകയുള്ളു.കൂടാതെ ബാറുകള്‍ മിക്കിയിടങ്ങളും ഭക്ഷണശാലകളുമാണ്. ഹൈവേകളില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നുവെന്ന പൊതുഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിധിയുണ്ടായത്. തുടര്‍ന്ന് മാര്‍ച്ച് 31 ന് ശേഷം ഹൈവേകളിലെ മദ്യശാലകളുടെ ലൈലസന്‍സ് പുതുക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മാസം വരുമെന്നിരിക്കെ ഈ കാര്യത്തില്‍ വ്യക്തത വരുത്താനായാണ് സര്‍ക്കാര്‍ എജിയെ സമീപിച്ചത്. പുതിയ നിയമോപദേശത്തിന്റെ ഭാഗമായി ഹൈവേകളില്‍ കള്ള് ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും.