എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ക്രിമിനല്‍സ് ഓണ്‍ കണ്‍ട്രിയാക്കി: ഖുശ്ബു

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ നിന്നും ക്രിമിനല്‍സ് ഓണ്‍ കണ്‍ട്രിയാക്കിയെന്ന് നടി ഖുശ്ബു
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ക്രിമിനല്‍സ് ഓണ്‍ കണ്‍ട്രിയാക്കി: ഖുശ്ബു

കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രശസ്ത തെന്നിന്ത്യന്‍ താരവും എഐസിസി ദേശീയ വക്താവുമായ ഖുശ്ബു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കീഴില്‍ കേരളം ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ നിന്നും ക്രിമിനല്‍സ് ഓണ്‍ കണ്‍ട്രിയായി മാറിയെന്നും ഖുശ്ബു ആരോപിച്ചു.

ആക്രമണമുണ്ടായതിന് ശേഷം കേസ് കൊടുക്കാനും അഭിനയ ലോകത്തേക്ക് തിരിച്ചുവരാനും നടി കാണിച്ച ധൈര്യത്തേയും ഖുഷ്ബു അഭിനന്ദിച്ചു. നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിന് പരിഹാരം കണ്ടെ മതിയാകുവെന്നും അവര്‍ പറഞ്ഞു. 

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നും ശരിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. ഒന്‍പതു മാസത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം കൊണ്ട് 175000 ക്രിമിനല്‍ കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഖുശ്ബു കുറ്റപ്പെടുത്തി. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയല്ല. ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഇതില്‍ ബിജെപിക്കും ഉത്തരവാദിത്വമുണ്ടെന്നും ഖുശ്ബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com