നെഹ്രു കോളേജിലെ സമരം പിന്‍വലിച്ചു

പിആര്‍ഒ സഞ്ജിത് വിശ്വനാഥനുള്‍പ്പെടെ അഞ്ചുപേരെ പുറത്താക്കും -ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി
നെഹ്രു കോളേജിലെ സമരം പിന്‍വലിച്ചു

പാമ്പാടി: പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു. ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായവരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പിആര്‍ഒ സഞ്ജിത് വിശ്വനാഥനുള്‍പ്പടെ അഞ്ച് പേരെ പുറത്താക്കുമെന്ന് മാനേജമെന്റ് രേഖാമുലം ഉറപ്പ് നല്‍കി. മാനേജ്‌മെന്റ് നേരത്തെ ഇത്തരം ഒരുറപ്പ് നല്‍കിയിരുന്നെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഇന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സമരം ആരംഭിച്ചത്. കളക്ടറുടെ മധ്യസ്ഥതയില്‍ ഫിബ്രുവരി 15 ന് വിളിച്ച ചേര്‍ത്ത യോഗത്തിലെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.  അതേസമയം കേസില്‍ പ്രധാനപ്രതിയെന്ന് ജിഷ്ണുവിന്റെ കുടുബം ആരോപിക്കുന്ന പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും. കൂടാതെ അന്വേഷണം ശരിയായ ദിശയില്‍ അല്ല പോകുന്നതെന്നാരോപിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉപരോധ സമരം ആരംഭിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com