ലോ അക്കാദമി രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കും, മുഖ്യമന്ത്രി അനുവാദം നല്‍കി 

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു.
ലോ അക്കാദമി രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കും, മുഖ്യമന്ത്രി അനുവാദം നല്‍കി 

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്റെ നിയമാവലിയും രജിസ്‌ട്രേഷനും അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി.  അന്വേഷണം ആവശ്യപ്പെട്ട് റവന്യു വകുപ്പ്  രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ ഫയല്‍ മന്ത്രി ജി സുധാകരന്‍ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി അയച്ചിരുന്നു. ഫയലില്‍ അന്വേഷണമാകാം എന്നെഴുതി മുഖ്യമന്ത്രി ഫയല്‍ തിരികെ കൈമാറി. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഐജിയോട് അന്വേഷിക്കാന്‍ ജി സുധാകരന്‍ ഉത്തരവിട്ടു. 

റവന്യു വകുപ്പ് തുടരന്വേഷണങ്ങള്‍ക്കായി അയച്ച ഫയല്‍ രെജിസ്‌ട്രേഷന്‍ വകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചു കൊടുത്തത് വിവാദമായിരുന്നു. മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന ആരോപണം ഇതിനെതിരെ ഉയര്‍ന്നിരുന്നു. സുപ്രധാന ഫയലുകലില്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ജി സുധാകരന്റെ അന്നത്തെ നിലപാട്. 

അക്കാദമിയുടെ നിയമാവലിയില്‍ ബോധപൂര്‍വ്വം തിരുത്തി വരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.  

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുകയും അംഗസംഖ്യ 21 ആക്കി കുറയ്ക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com