വനാതിര്‍ത്തികളിലും പൊതു ഇടങ്ങളിലും തീയിടുന്നത് കുറ്റകരം: പിണറായി വിജയന്‍ 

നടപടി കാട്ടുതീ മൂലം വ്യാപകമായി വനങ്ങളും വനവിഭങ്ങളും കത്തിനശിക്കുന്ന സാഹചര്യത്തില്‍ 
വനാതിര്‍ത്തികളിലും പൊതു ഇടങ്ങളിലും തീയിടുന്നത് കുറ്റകരം: പിണറായി വിജയന്‍ 

തിരുവനന്തപുരം: മെയ് അവസാനം വരെ വനാതിര്‍ത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത വേനലില്‍ കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തിനശിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഫെയ്‌സ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കാട്ടുതീ മുലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തിനശികക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് തടയാനുള്ള അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍സംസ്ഥാനങ്ങളുമായി യോജിച്ച് കോഓര്‍ഡിനേഷന്‍ കമ്മറ്റി രൂപികരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാട്ടുതീ തടയുന്നതിനായി വനാതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും സര്‍ക്കാര്‍ ഇതര സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അഗ്നി ശമനശ്രമങ്ങള്‍ നടത്തും. ത്രിതല പഞ്ചായത്തുകള്‍ വഴി  പൊതുജനപങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com