ജിഷ്ണുവിന്റെ മരണം; സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുടുംബം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2017 04:22 PM |
Last Updated: 02nd March 2017 04:22 PM | A+A A- |

തൃശൂര്‍: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം.
കൃഷ്ണദാസിന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. കേസില്‍ അട്ടിമറിയുണ്ട്. നേരത്തെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയത്. സര്‍ക്കാരിനു വേണ്ടി ഇപ്പോള്‍ ഹാജരാകുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കരുതുന്നില്ലെന്നും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കുന്നു.
കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിലെ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥിന്റെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.