മദ്യനയം മാധ്യമങ്ങള്‍ തീരുമാനിക്കേണ്ടെന്ന് കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2017 04:45 PM |
Last Updated: 02nd March 2017 04:45 PM | A+A A- |

തിരുവനന്തപുരം: മദ്യനയത്തിന്റെ കാര്യത്തില്‍ ഏപ്രില്‍ ഒന്നിന് മുമ്പ് എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യനയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ കവര്‍ന്നെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യം എല്‍.ഡി.എഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അഭിപ്രായ സമന്വയമുണ്ടാക്കും. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത് വകുപ്പിന്റെ നിലപാടാണ്. സിപിഐക്ക് ഇക്കാര്യത്തില്‍ നേരത്തെ തന്നെ എതിര്‍പ്പുള്ളതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.