മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് പറഞ്ഞയാളെ ജയിലിലടക്കണം
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd March 2017 06:16 PM |
Last Updated: 02nd March 2017 06:17 PM | A+A A- |

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉടന്‍ ഇതിനു തയാറാകണം. ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ