കൃഷ്ണദാസിന്റെ ജാമ്യം സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന്; രമേശ് ചെന്നിത്തല

ജിഷ്ണുപ്രണോയിയുടെ  കേസില്‍ കൃഷ്ണദാസിന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
കൃഷ്ണദാസിന്റെ ജാമ്യം സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ  കേസില്‍ കൃഷ്ണദാസിന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമാച്ചുകളയാന്‍ ആസൂത്രിതശ്രമം നടക്കുന്നതായും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ന് രാവിലെ ഹൈക്കോടതി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ആത്മഹത്യപ്രേരണ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com