കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആന്റണി

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആന്റണി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആന്റണി

ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന എഐസിസി ദേശീയ നിര്‍വാഹക സമിതിയംഗം എ.കെ.ആന്റണി. കേരളത്തില്‍ അരി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിട്ടും സര്‍ക്കാരിന് വില നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് ആന്റണി ആരോപിച്ചു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നും ശരിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. പാചക വാതക വില ഒറ്റയടിക്ക് 90 രൂപയാക്കിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആന്റണി പറഞ്ഞു. 

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആന്റണി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com