പിണറായിയുടെ തലവെട്ടാന്‍ ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനം

പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് 100 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്‌
പിണറായിയുടെ തലവെട്ടാന്‍ ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനം

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ്. ആര്‍എസ്എസ് നേതാവ് ഡോ.ചന്ദാവതാണ് മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ കടപ്പാട്- ദേശാഭിമാനി

പൊതു പരിപാടിക്കിടെയായിരുന്നു പിണറായിയുടെ തല വെട്ടാനുള്ള ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനം. ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേരളത്തില്‍ സിപിഎം ആക്രമണം നടത്തുന്നുവെന്നും ചന്ദാവത് ആരോപിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം എട്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പിണറായിയെ പോലുള്ള രാജ്യദ്രോഹികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനും ജനാധിപത്യത്തെ ഇല്ലാതാക്കാനും അവകാശമില്ലെന്നും ആര്‍എസ്എസ് നേതാവ് ഉജ്ജെയ്‌നില്‍ പറഞ്ഞു.

പിണറായിയുടെ തല വെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റിട്ടാണെങ്കിലും ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com