ഇത് കേരളത്തിന്റെ കടബാധ്യത കൂട്ടുന്ന ബജറ്റ്: കുഞ്ഞാലിക്കുട്ടി
Published: 03rd March 2017 07:41 PM |
Last Updated: 03rd March 2017 07:41 PM | A+A A- |

pk-kunjalikutty1
കൊച്ചി: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് കിഫ്ബി ബജറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കിഫ്ബി വഴി കടം സ്വീകരിച്ചശേഷം അതുകൊണ്ട് വികസനം നടപ്പാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ എഡിബി വായ്പയില്‍ കൂടുതലായൊന്നും കിഫ്ബിയില്‍ ഇല്ല. ഈ കാര്യങ്ങള്‍ കൊണ്ട് വരുമാനമുണ്ടാകുന്നില്ല. ഫലത്തില്‍ കേരളത്തിന്റെ കടബാധ്യത കൂടുകയാണ് ചെയ്യുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ക്കാണ് ബജറ്റ് ചോര്‍ന്നു കിട്ടിയെന്ന് കരുതി ബജറ്റ് ചോര്‍ച്ചയെ ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.