കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്ന് മരണം
Published: 03rd March 2017 08:43 PM |
Last Updated: 03rd March 2017 09:31 PM | A+A A- |

കൊല്ലം: ചടയമംഗലം കമ്പംകോട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കുണ്ട്, ഇതില്‍ രണ്ടാളുടെ നില നില ഗുരുതരമാണ്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേര്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ആറ്റിങ്ങലിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. എംസി റോഡില്‍ വൈകീട്ട് ഏഴേകാലോടെയാണ് അപകടമുണ്ടായത്.