ധനമന്ത്രി രാജിവെക്കണം: കുമ്മനം രാജശേഖരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2017 04:23 PM |
Last Updated: 03rd March 2017 04:23 PM | A+A A- |

കോട്ടയം: ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ ധനമന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ ധനകാര്യവകുപ്പിന് സംഭവിച്ചത് കുറ്റകരമായ വീഴ്ചയാണെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള യാതൊരു പദ്ധതിയും ബജറ്റിലില്ല. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയാണ്.കേന്ദ്രത്തെ വിമര്‍ശിക്കുമ്പോഴും കേന്ദ്ര പദ്ധതികള്‍ക്ക് സമാനമായ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.