നോട്ടു നിരോധനം മനുഷ്യനിര്‍മിത ദുരന്തം: തോമസ് ഐസക്
By സമാലിക മലയാളം ഡെസ്‌ക് | Published: 03rd March 2017 09:08 AM |
Last Updated: 03rd March 2017 09:51 AM | A+A A- |

തിരുവനന്തപുരം: കേന്ദ്ര നിരോധനം മനുഷ്യനിര്‍മിത ദുരന്തമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്തെങ്ങും പരിഹാരം കണ്ടെത്താനാവാത്ത ദുരന്തമാണ് നോട്ടുനിരോധനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനു തുടക്കം കുറിച്ചുകൊണ്ട് തോമസ് ഐസക് പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ ബജറ്റിനു വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഈ പരീക്ഷണത്തിന്റെ ദോഷങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് തോമസ് ഐസക് പറഞ്ഞു.