പുതിയ ജലവൈദ്യുത പദ്ധതികളില്ല
Published: 03rd March 2017 10:49 AM |
Last Updated: 03rd March 2017 10:56 AM | A+A A- |

തിരുവനന്തപുരം: പുതിയ ജലവൈദ്യുതി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയില്‍ ഇല്ലെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്. അതിരപ്പിളളി പദ്ധതിയെച്ചൊല്ലി വിവാദം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് ബജറ്റിലെ പ്രഖ്യാപനം.
നിലവില്‍ പ്രവൃത്തിക്കു തുടക്കമിട്ട ജലവൈദ്യുതി പദ്ധതികള്‍ മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവുന്നത്.
അതിരപ്പിള്ളി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങിയതായി വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതാണ് വിവാദമായത്.