പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് കെ.എം. മാണി
By സമകാലിക മലയാളം ഡസ്‌ക് | Published: 03rd March 2017 06:20 PM |
Last Updated: 03rd March 2017 06:20 PM | A+A A- |

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് മുന്‍ധനമന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നികുതി നിര്‍ദ്ദേശങ്ങള്‍ വരെ ചോര്‍ന്നിട്ടുണ്ട്. അപ്പോള്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന് ഒരു പ്രസക്തിയുമില്ലാതെയായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബജറ്റ് ചോരുന്നതെന്നും ധനമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്നും കെ.എം. മാണി പറഞ്ഞു.
ചാലക്കമ്പോളത്തില്‍ രാവിലെ സാധനങ്ങള്‍ പൊതിഞ്ഞുകൊടുത്തത് ബജറ്റ് പ്രസംഗം അടിച്ചുവന്ന കടലാസിലാണെന്ന് ബജറ്റ് ചോര്‍ച്ചയെപ്പറ്റി മുന്‍ധനമന്ത്രി കൂടിയായ കെ.എം. മാണി പരിഹസിച്ചുപറഞ്ഞു.
കെ.എം. മാണിയെ അഴിമതി ആരോപണത്തിന്റെ പേരില്‍ ബജറ്റ് വില്‍ക്കുന്നു എന്നാരോപിച്ച് ബജറ്റ് അവതരിപ്പിക്കുന്നത് അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ്. തടസ്സപ്പെടുത്തിയിരുന്നു.