ബജറ്റില്‍ നിറഞ്ഞ് എംടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2017 09:30 AM |
Last Updated: 03rd March 2017 09:30 AM | A+A A- |

VasudevanNairMT
തിരുവനപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞ് എംടി. നോട്ടു നിരോധനം തുഗ്ലക്കിന്റെ പരിഷ്‌കാരമാണ് എന്ന എംടിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. ഇതിന്റെപേരില്‍ എംടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും തോമസ് ഐസക് എടുത്തു പറഞ്ഞു.
എംടിയുടെ ജനന വര്‍ഷത്തിലാണ് മലബാറില്‍ മരുമക്കത്തായം ഇല്ലാതായത് എന്നു ചൂണ്ടിക്കാട്ടി ബജറ്റ് പ്രസംഗം വീണ്ടും എംടിയിലേക്കു വന്നു. നാലുകെട്ടിലെ അപ്പുണ്ണി നേരിട്ട വെല്ലുവിളികളെക്കാള്‍ വലുതാണ് ഇന്നത്തെ യുവതലമുറ നേരിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഹരിതകേരളം പദ്ധതിയെക്കുറിച്ച് ധനമന്ത്രി പരാമര്‍ശിച്ചത് എംടിയുടെ മഞ്ഞിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. മഞ്ഞിലെ നൈനത്താള്‍ തടാകത്തെക്കുറിച്ചുള്ള വാക്കുകള്‍ ആരെയും ആകര്‍ഷിക്കും. സമാനമായ വിധത്തില്‍ മനോഹരമായ തടാകങ്ങള്‍ കേരളത്തിലുണ്ടെന്നും ഇവ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കിടെ തകഴിയുടെ തോട്ടിയുടെ മകനെയും വിധു വിന്‍സെന്റിന്റെ മാന്‍ഹോളിനെയും ധനമന്ത്രി പരാമര്‍ശിച്ചു.
സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനുള്ള പദ്ധതികളിലേക്കു ധനമന്ത്രി കടന്നത് എംടിയുടെ ഭീരു എന്ന കഥയിലൂടെയാണ്.