ബജറ്റ് ചോര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ച് ധനമന്ത്രി
Published: 03rd March 2017 09:21 PM |
Last Updated: 03rd March 2017 09:21 PM | A+A A- |

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു മുന്‍പേ ചോര്‍ന്നത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. സംഭവം മനപ്പൂര്‍വ്വമല്ലെന്നും ഇങ്ങനെ സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിക്ഷേധത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ഇതുസംഭന്ധിച്ച് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ നീക്കിയത് പാര്‍ട്ടി നിര്‍ദേശപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ചോര്‍ന്നതിനെതിരെ പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ പികെ സദാശിവം അത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി പരിശോധിച്ചതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബജറ്റ് ചോര്‍ന്നതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് വന്‍ പ്രതിഷേധമാണുണ്ടായത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബദല്‍ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പകര്‍പ്പാണ് ചോര്‍ന്നതെന്ന് ധനമന്ത്രി പിന്നീട് വ്യക്തമാക്കി. സംഭവത്തില്‍ എന്നാണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളുടം ചുമതല നിര്‍വ്വഹിക്കുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയെ സ്ഥാനത്തുനിന്ന് മാറ്റുകയുണ്ടായി.