രണ്ട് ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും
Published: 03rd March 2017 10:24 AM |
Last Updated: 03rd March 2017 10:24 AM | A+A A- |

കയര്‍ മേഖലയുടെ സംരക്ഷണത്തിനായി രണ്ട് ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും. ഇതോടൊപ്പം കയര്‍ മാട്രസ് ഡിവിഷന് സംസ്ഥാനം രൂപം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം.
123 കോടി രൂപ ചെലവിട്ട് 2017-18 കാലയളവില്‍ 100 ചകിരി മില്ലുകള്‍ ആരംഭിക്കുമെന്നും ബജറ്റിലുണ്ട്.