റോഡ് പാലം നിര്‍മാണത്തിന് ഊന്നല്‍
Published: 03rd March 2017 11:04 AM |
Last Updated: 03rd March 2017 11:04 AM | A+A A- |

സംസ്ഥാന ബജറ്റില്‍ റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് 1350 കോടി രൂപ വകയിരുത്തി. റോഡുകളുടെ വികസനത്തിന് പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിച്ച് കേരള വികസനത്തില്‍ ഇവരെ കൂടി പങ്കാളികളാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.
ഒന്‍പത് ജില്ലകളിലൂടെ 1267 കിലോമീറ്ററിലുള്ള മലയോര ഹൈവേ പദ്ധതിയും സര്‍ക്കാര്‍ ഒരുക്കും. തീരദേശ ഹൈവേ വികസനത്തിന് 1500 കോടി രൂപയാണ് ചെലവഴിക്കുക. തീരദേശമലയോര ഹൈവേ മേഖലകള്‍ക്ക് 16,000 കോടിയുടെ കിഫ്ബി ഫണ്ട് ലഭ്യമാക്കും. 30 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.