വൈദികന്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2017 09:06 PM |
Last Updated: 03rd March 2017 09:13 PM | A+A A- |

കണ്ണൂര്‍: പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ സംഭവം മറച്ചുവെച്ചവര്‍ക്കെതിരെയും കേസെടുത്തു. പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈത്തിരി അനാഥാലയത്തിനുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവെച്ചതിന് പോസ്‌കോ നിയമപ്രകാരമാണ് ആശുപത്രിക്കെതിരെ കേസെടുത്തിട്ടുള്ളത്. വാര്‍ത്ത മറച്ചുവെച്ചതിനാണ് അനാഖമന്ദിരത്തിനെതിരെ കേസെടുത്തിട്ടുള്ളത്. 2 ക്‌ന്യാസ്ത്രീകളടക്കം 3 സ്ത്രീകളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെയുണ്ടായേക്കുംസംഭവത്തെ തുടര്‍ന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.കഴിഞ്ഞയാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ കേസെടുത്തിട്ടുള്ളത്