കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്  3000 കോടി രൂപയുടെ പാക്കേജ്, മാനേജ്‌മെന്റ് അഴിച്ചു പണിയും

കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്  3000 കോടി രൂപയുടെ പാക്കേജ്, മാനേജ്‌മെന്റ് അഴിച്ചു പണിയും

ഫിനാന്‍ഷ്യല്‍ റീ സ്ട്രക്ചറിങിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. പഴയ ബസുകളള്‍ക്ക് പകരം പുതിയ ബസുകള്‍ കിഫ്ബി നിക്ഷേപം വഴി വാങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് സംസ്ഥാന ബജറ്റില്‍ 3000 കോടി രൂപയുടെ പാക്കേജ്. മാനേജ്‌മെന്റ് അഴിച്ചുപണിയും,പ്രഫഷണലുകളെ നിയമിക്കും. പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ നല്‍കും.അത് കെഎസ്ആര്‍ടിസി ലാഭമാകുന്നത് വരെ തുടരും.  2017-18 വര്‍ഷം കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കും.മൂന്നു വര്‍ഷം കൊണ്ട് വരവ് ചിലവ് കണക്ക് സന്തുലിതമാകുന്ന സ്തിതിയിലേക്ക് കെഎസ്ആര്‍ടിസിയെ കൊണ്ടു വരും.  ഇത് സംബന്ധിച്ച് പ്രൊ. സുശീല്‍ ഘന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. യൂണിയനുകളുമായി ചര്‍ച്ച നടത്തി കെഎസ്ആര്‍ടിസി ലാഭത്തിലാക്കാനുള്ള പാക്കേജുകള്‍ നടപ്പിലാക്കും. ഡബിള്‍ ഡ്യൂട്ടി സമ്പദ്രദായം തുടരാനാകില്ല. ഫിനാന്‍ഷ്യല്‍ റീ സ്ട്രക്ചറിങിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. പഴയ ബസുകളള്‍ക്ക് പകരം പുതിയ ബസുകള്‍ കിഫ്ബി നിക്ഷേപം വഴി വാങ്ങും.

ഇതിനോടൊപ്പം ജലഗാതാഗത വകുപ്പിനും പരിഗണന നല്‍കി. 22 കോടി രൂപജലഗാതാഗത വകുപ്പിന് നല്‍കും. ഉള്‍നാടന്‍ ജലഗാതഗത വകുപ്പിന് 113 കോടി രൂപ. കൊച്ചി സംയോജിത ജലഗതഗത പദ്ധതിക്ക് 612 കോടി രൂപ വായ്പ സമാഹരിക്കും. 38 ജട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമാകും. ഇടമലയാര്‍ മുവാറ്റുപുഴ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. റഗുലേറ്റര്‍, തടയണ പദ്ധതിക്കായി സമഗ്ര പദ്ധതി. ഓരുവെള്ളക്കയറ്റ നിയന്ത്രണത്തിനായി 600 കോടി രൂപ കിഫ്ബി വഴി. ചമ്രവട്ടം പദ്ധതിക്ക് 10 കോടി രൂപ. റെഗുലേറ്റര്‍ നിര്‍മിതി പുനരുദ്ധരിക്കാന്‍ 20 കോടി രൂപ ചെലവഴിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com